പയ്യൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
മധ്യകേരളത്തിലെ പുരാതനമായ ഒരു സുബ്രമണ്യസ്വാമി ക്ഷേത്രമാണ് പയ്യൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രംകേരളത്തിലെ വളരെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ പെലക്കാട്ടുപയ്യൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രം. ഗുരുവായൂരിൽ നിന്നും തൃശൂർ റോഡിൽ യാത്രചെയ്താൽ കൂനംമൂച്ചി എത്തുംമുമ്പേ ഒന്നര കിലോമീറ്റർ ഇടതുമാറിയാണ് പയ്യൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പെലക്കാട്ടുപയ്യൂരിന്റെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രത്തിൽ ക്ഷിപ്രപ്രസാദിയായ ബാലസുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. കൂടാതെ ഉപദേവനായി ഗണപതിയുമുണ്ട്. ഏഴു ഏക്കറോളം വരുന്ന ഭൂമിയിൽ പണിത ആനപ്പള്ള മതിലിനകത്താണ് ഈ ക്ഷേത്രം നിൽക്കിന്നത്. പൗരാണികതയുടെ അത്ഭുതപ്പെടുത്തുന്ന കൊത്തുപണികൾ ശ്രീകോവിലിനു ചുറ്റും കാണാനാകും. ഏകദേശം ഒരേക്കറോളം കുളമാണ്. ആവണപ്പറമ്പ് മനക്കാരുടേതായിരുന്നു പുരാതനമായ ഈ ക്ഷേത്രം. 1978-ൽ കൊച്ചി ദേവസ്വം ബോർഡിന് കൈമാറി.
Read article
Nearby Places

ചൊവ്വന്നൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

എയ്യാൽ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

ചൊവ്വല്ലൂർ ശിവക്ഷേത്രം

പന്നിത്തടം മാത്തൂർ ശിവക്ഷേത്രം
എളവള്ളി ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ചെമ്മന്തട്ട മഹാദേവക്ഷേത്രം
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെ

പെരുമല

ഗുരുവായൂർ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം